Born to N K Raman Pillai and P Saraswathi Amma in Chingam 1122M E that is in Augest –September 1946A D has early schooling in natilve village Varenickal Pallikkal East and Kurathikad .College Education in Pandalam Thiruvanthapuram and Alppuzha More Details
Born to P N R Nair and P J Bhavani Amma in January 1951 had school education in native town Mavelikkara.Done Bsc in zoology at Bisho Moor Cllege Mavalikkara ,MSc from University College Thiruvananthapuram ,Bed from Pit Memorial college Mavelikkara ,Med and Phd in education from University of Calicut. More Details
Dr. S.Krishnakumar M B A PHD ( Son ) ,Dr.Vijaya Lakshmi Krishnakumar ( Daughter in Law ),Dr. Neelima Sukumar PHD( Daughter ),Dr.Suneesh Mohan ( Son in Law ),Mr.Arjun Neel Mohan ( Grand Son ) ,Dr.Poornima Sukumar (Daughter ),Mr.Jay Chandrashekar (Son in Law ) More Details
ആർ .എസ് . കുറുപ്പ് എന്ന വ്യക്തിയെ ക്കുറിച്ച്
വ്യക്തിപരമായ ബന്ധത്തിനപ്പുറം നിന്ന് നോക്കുമ്പോൾ വ്യക്തയോടെയുള്ള രചനകൾ കൊണ്ട് വായനക്കാരന്റെ മനസിനെ ആസ്വാദനത്തിന്റെ അവാജ്യമായ ആനന്ദത്തിന്റെ ചിറകിലേറ്റി ആകാശത്തിന്റെ ആനന്ദവിഹായസിൽ കൊണ്ടു ചെന്ന് നിർത്തുന്ന നടകാവിഷ്കാരങ്ങളും ( അമ്മമഹാറാണി,ഭ്രാന്താപർവം )വിമർശനാത്മകമായ വായനകളും ചെറു നോവലുകളുമൊക്കെ നിറഞ്ഞ (യുഗാവസാനത്തിന്റെ രണ്ടാമൂഴം ) സാഹിത്യ ലോകത്തിലെ നെയ്ത്തിരി വിളക്കിന്റെ വെളിച്ചമായി മാറാൻ ഉതകുന്ന സാഹിത്യ സമാഹാരങ്ങളുടെ കാലവറകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താൻ അങ്ങയുടെ തൂലിക ഇനിയും വെളിച്ചം പരത്തട്ടേ....
തെളിഞ്ഞൊഴുകുന്ന പുഴ കണ്ടപ്പോൾ 'നല്ല മനുഷ്യരുടെ മനസുപോലെ ത്തെളിഞ്ഞ വെള്ളം,നാനൊന്നു നീന്തിക്കുളിക്കട്ടെ ' എന്ന് പറഞ്ഞുപോയ ഒരു പാവം നിഷാദനായിരുന്നു വാൽമീകി . പാമീർ പീഠഭൂമി മുതൽ ഗംഗ യമുന സമതലം വരെയും അതിനപ്പുറം മധ്യ ഭാരതത്തിലെ നിബിഡ വനങ്ങളിലും ദക്ഷിണ പഥത്തിലുമെല്ലാം മനുഷ്യർ ഗോത്രാചാരങ്ങൾ ഉപേക്ഷിച് രാഷ്ട്ര സമൂഹങ്ങളായ് ജീവിക്കാൻ തുടങ്ങിയിരുന്നത് അദ്ദേഹം കണ്ടറിഞ്ഞു
ആദ്യം " ദൃശ്യങ്ങളും ദർശനവും " എന്ന സ്വന്തം ലേഖനത്തിൽ നിന്ന് പ്രേസക്തമായ ഒരു ഭാഗം . " നാടകങ്ങൾക്കു ദാർശനികമായ ഔന്നത്യം നൽകുന്ന കാലം അവിടെ തളംകെട്ടിക്കിടക്കുന്നു, എന്ന ഈ പ്രസ്താവന യുടെ അർഥം ഗ്രഹിക്കണമെങ്കിൽ സ്ഥലകാലങ്ങളെക്കുറിച്ചുള്ള പൗരാണികവും ആധുനികവുമായ സങ്കല്പങ്ങളെക്കുറിച്ചറിയേണ്ടിയിരിക്കുന്നു.
കെ. സുരേന്ദ്രന്റെ താളം,സി.രാധാകൃഷ്ണന്റെ നിഴൽ പാടുകൾ ,എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം ,രാഗേന്ദ്ര പ്രസാദിന്റെ ഒറ്റമുലച്ചി രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും ,ഒ വി വിജയൻറെ നോവലുകളിലെ ആത്മീയത ,പരപ്പുറത്തിന്റ അറനാഴിക നേരം എന്നിവയാണ് ഈ ലേഖന സമാഹാരത്തിന്റെ ഉള്ളടക്കം.മിലൻ കുന്ദേരയുടെ നോവൽ പാഠനത്തെക്കുറിച്ചുള്ള ഒരു വിമർശനാത്മക വായന ആമുഖമായി ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്
രാജതന്ത്രത്തിന്റെ തേരുരുളുകൾക്കിടയിൽപ്പെട്ട് അംഗഭംഗം വരുമ്പോഴും ജീവിതത്തിന്റെ കൊടിപ്പടം ഉയർത്തിപ്പിടിക്കുന്ന വിജിഗീഷുകളുടെ ആത്മസംഘര്ഷത്തിന്റെ പ്രൗഢസുന്ദരമായ ദൃശ്യാവിഷ്ക്കരമാണ് അമ്മമഹാറാണി എന്ന നാടകം .കാലത്തേ തന്റെ കൈപ്പിടിയിലൊതുക്കാൻ പ്രയത്നിക്കുന്ന പ്രീതിഭാശാലി സാമാന്യമനുഷ്യ ദൃഷ്ടിയിൽ ഭ്രാന്തനായിരിക്കും പക്ഷെ, അയാൾ ഒരിക്കൽ ഈ മഹാ പ്രപഞ്ചത്തിന്റെ സർഗ്ഗക്രിയയുടെ പൊരുൾ കണ്ടെത്തുകതന്നെ ചെയ്യും .












